ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന വിദ്വേഷ പ്രസംഗവുമായി വീണ്ടും നര്‍സിംഗാനന്ദ്

ന്യൂദല്‍ഹി- മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിവാദ പുരോഹിതന്‍ യതി നര്‍സിംഗാനന്ദ് വീണ്ടും മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തി. ഇന്ത്യയില്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വരാതിരിക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നായിരുന്നു ദല്‍ഹിയില്‍ സംഘടിപ്പിച്ച ഹിന്ദു പഞ്ചായത്തില്‍ നര്‍സിംഗാനന്ദ് നടത്തിയ പ്രസംഗം. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല എന്നാണ് പോലീസ് വാദം. ദല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ 200ഓളം പേര്‍ പങ്കെടുത്തു. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തയതിന് നേരത്തെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സേവ് ഇന്ത്യ ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രീത് സിങ് ആണ് പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍. ഇദ്ദേഹവും നര്‍സിംഗാനന്ദിനെ പോലെ ജാമ്യത്തിലാണ്. 

അടുത്ത 20 വര്‍ഷത്തിനകം 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും നര്‍സിംഗാനന്ദ് പ്രസംഗിച്ചു. ഇന്ത്യയില്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വന്നാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ഇതാണ് ഹിന്ദുക്കളുടെ ഭാവി. ഇതിനൊരു മാറ്റം വേണമെങ്കില്‍ ആണ്‍ ആകണം. ആണ്‍ ആകുക എന്നു പറഞ്ഞാല്‍ കയ്യില്‍ ആയുധമെടുക്കുക എന്നാണ്- നര്‍സിംഗാനന്ദ് കടുത്തു വര്‍ഗീയ ഭാഷയില്‍ പറഞ്ഞു. ഈ പരിപാടി കവര്‍ ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതായും റിപോര്‍ട്ടുണ്ട്.
 

Latest News