ആസിഡ് ആക്രമണം: പ്രതി ലഹരിക്കടിമ, അറസ്റ്റിലായി

ജിദ്ദ - ആസിഡ് ആക്രമണത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തിയ സൗദി യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ നാലു വയസുകാരിയായ മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കിഴക്കന്‍ ജിദ്ദയിലെ അല്‍സാമിര്‍ ഡിസ്ട്രിക്ടിലാണ് നഗരത്തെ നടുക്കിയ സംഭവം.
പ്രതി മയക്കുമരുന്ന് അടിമയായായിരുന്നു. സ്വന്തം പേരില്‍ നാലു ലക്ഷം റിയാലിന്റെ വായ്പയെടുത്ത് നല്‍കാന്‍  പതിവായി മകളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി മാതാവ് പറഞ്ഞു. മുന്‍ വിവാഹബന്ധത്തിലുള്ള മകളുടെയും തന്റെയും ചെലവുകള്‍ക്കുള്ള പണം കോസ്‌മെറ്റിക്‌സ് കമ്പനിയിലെ ജോലിയിലൂടെയാണ് മകള്‍ കണ്ടെത്തിയിരുന്നതെന്നും രിഹാബിന്റെ മാതാവ് പറഞ്ഞു.
ഭാര്യയെ മര്‍ദിക്കാന്‍ ആരംഭിച്ച യുവാവ് പിന്നീട് ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണ് അന്ത്യശ്വാസംവലിച്ചത്.
പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തി തിരിച്ചറിഞ്ഞതായി കൊല്ലപ്പെട്ട സൗദി യുവതി രിഹാബ് അല്‍സഹ്‌റാനിയുടെ സഹോദരി ജമീല അല്‍സഹ്‌റാനി പറഞ്ഞു.

 

Latest News