Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ റെയിലിന് കേന്ദ്രം അനുമതി നല്‍കില്ലെന്ന് മന്ത്രി വി.മുരളീധരന്‍; പിണറായിയുടെ നടപടി കമ്മീഷന്‍ വാങ്ങിപ്പോയതിനാല്‍

തിരുവനന്തപുരം-കെ റെയിലിന് കേന്ദ്രം ഒരുകാരണവശാലും അനുമതി നല്‍കില്ലെന്നും കമ്മീഷന്‍ വാങ്ങിപ്പോയതു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം കാരണം സാമൂഹ്യ ആഘാത പഠനം നടത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ പദ്ധതി നിര്‍ത്തിവെക്കുകയാണ് ചെയ്യേണ്ടത്. പദ്ധതിക്ക് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ല. അക്കാര്യത്തില്‍ ഒരുസംശയവും വേണ്ട. കമ്മീഷന്‍ വാങ്ങിപ്പോയതുകൊണ്ട് മാത്രമാണ് എന്തെങ്കിലും ചെയ്യുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പിണറായി സര്‍ക്കാരും പാര്‍ട്ടിയും  ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധം ഉയരുന്നത് കണക്കിലെടുത്ത് സാമൂഹ്യ ആഘാത പഠനം നടത്താന്‍ സാധിക്കില്ലെന്നാണ് ഏജന്‍സി പറയുന്നത്. എന്നാല്‍ എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജനതാത്പര്യം മുന്‍നിര്‍ത്തിയല്ല സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നതെന്ന് വിലയിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വലിയതോതില്‍ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. അതിനെ തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും വിലവര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്ര വലിയ വിലവര്‍ധനവുണ്ടായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു.
വിലവര്‍ധനവില്‍ ജനങ്ങള്‍ക്ക് ആശ്വാസം വരുത്താനായാണ് കേന്ദ്രം തീരുവ കുറച്ചത്. അതിന് ആനുപാതികമായ കുറവ് മാത്രമേ സംസ്ഥാനത്തും ഉണ്ടായുള്ളു. എന്തുകൊണ്ടാണ് കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വാഹനം ഉപയോഗിച്ച് സമരത്തിന് പോകുന്നുവെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് മലര്‍ന്നു കിടന്ന് തുപ്പരുതെന്ന്  മുരളീധരന്‍ മറുപടി നല്‍കി. പാര്‍ട്ടി പരിപാടിക്ക് ഹെലികോപ്റ്ററില്‍ പോയവരാണ് തനിക്കെതിരെ വിമര്‍ശനവുമായി വരുന്നത്. ഞാന്‍ പോയത് സമരം ചെയ്യാനല്ല. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേള്‍ക്കാനും അറിയാനുമാണ്. അല്ലാതെ സമരം ചെയ്യുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും ഞാന്‍ ചെയ്തിട്ടില്ല- മന്ത്രി പറഞ്ഞു.

 

Latest News