ഇസ്ലാമാബാദ്- പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശുപാര്‍ശ പ്രകാരം പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിക്ക് പ്രസിഡന്റ് ആരിഫ് അലവിയുടെ അംഗീകാരം. ഇടക്കാല പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ തുടരും.
ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ റദ്ദാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കു പിന്നലെ രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ അസംബ്ലികള്‍ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് പാക് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭുട്ടോ സര്‍ദാരി പറഞ്ഞു. ഇംറാന്‍ ഖാനെ പുറന്തള്ളാനുള്ള നീക്കം തടഞ്ഞതിനെതിരെ സംയുക്ത പ്രതിപക്ഷം സുപ്രീം കോടതിയില്‍ ഹരജി നല്‍കും.