നോക്കിയ ഫോണ്‍ പൊട്ടിത്തെറിച്ച്  കൗമാരക്കാരിക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍- സുഹൃത്തുമായി സംസാരിക്കുന്നതിനിടെ നോക്കിയ സമാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് 18-കാരി മരിച്ചു. ഒഡീഷയിലെ ഖെരികനി ജില്ലയിലാണ് ദുരന്തം. ഫോണ്‍ ബാറ്ററി ചാര്‍ജിലിട്ടാണ് കോള്‍ ചെയ്തിരുന്നത്്. ബാറ്ററി പൊട്ടിത്തെറിച്ച് മാറിലും കയ്യിലും കാലിലും സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഉമ ഒറം എന്ന കൗമാരക്കാരി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പഴയ നോക്കിയ 5233 സ്മാര്‍ട്ഫോണ്‍ ആണ് ഉമ ഉപയോഗിച്ചിരുന്നത്. ചാര്‍ജ് വേഗത്തില്‍ തീരുന്നതിനാല്‍ കുത്തിവച്ചാണ് കോള്‍ ചെയ്യാറുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

അതിനിടെ ഈ ഫോണ്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്ന വിശദീകരണവുമായി നോക്കിയയുടെ ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ രംഗത്തെത്തി. അപകടമുണ്ടാക്കിയ മോഡല്‍ എച്ച്എംഡി ഗ്ലോബല്‍ നിര്‍മിച്ചതോ വിറ്റതോ അല്ലെന്നും കമ്പനി വ്യക്തമാക്കി. പഴയ നോക്കിയ കമ്പനി മൈക്രോസോഫ്റ്റില്‍ ലയിച്ചതിനു ശേഷം 2017-ലാണ് എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍ വിപണിയിലിറക്കിയത്.


 

Latest News