പള്ളികളില്‍ ഉച്ചഭാഷിണി വിലക്കണം, ഇല്ലെങ്കില്‍ ഭജനയിടുമെന്ന മുന്നറിയിപ്പുമായി രാജ് താക്കറെ

മുംബൈ- മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. അംഗീകരിച്ചില്ലെങ്കില്‍ പള്ളികള്‍ക്കു മുമ്പില്‍ ഉച്ചഭാഷിണി വച്ചുകെട്ടി ഹനുമാന്‍ ഭജന ഗീതങ്ങള്‍ പ്ലേ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.  

ഞാന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ പ്രാര്‍ത്ഥിക്കാം. മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ പള്ളികള്‍ക്കു മുമ്പില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്നു- പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ രാജ് പറഞ്ഞു.
 

Latest News