Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എസിൽ ഡ്രൈവറില്ലാ കാറിടിച്ച് മധ്യവയസ്‌ക മരിച്ചു; ലോകത്ത് ആദ്യം

അരിസോണ- ഭാവിയിൽ നിരത്തുകൾ കീഴടക്കുമെന്ന് പ്രചവിക്കപ്പെടുന്ന ഡ്രൈവറില്ലാ കാറിടിച്ച് ലോകത്ത് ആദ്യ അപകടമരണം. യുഎസിലെ ഫീനിക്‌സിലാണ്  ഊബറിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന കാർ ഇടിച്ച് 49കാരി  എലൈൻ ഹെസ്‌ബെഗ് കൊല്ലപ്പെട്ടത്. സൈക്കിളുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ 65 കിലോമീറ്റർ വേഗതയിൽ വന്ന കാറിടിച്ചു വീഴ്ത്തിയത്. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 

സംഭവത്തെ തുടർന്ന് ഊബർ പരീക്ഷണാടിസ്ഥാനത്തിൽ സാൻ ഫ്രാൻസിസ്‌കോ, ഫീനിക്‌സ്, പിറ്റ്‌സ്ബർഗ്, ടൊറന്റൊ എന്നിവിടങ്ങിൽ ഓടിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഡ്രൈവറില്ലാ കാറുകളും നിർത്തി വച്ചു. ഏതാനും മാസങ്ങളായി കമ്പനി ഇവ പരീക്ഷിച്ചു വരികയായിരുന്നു. പല കാർനിർമ്മാതാക്കളും സ്വയം െ്രെഡവ് ചെയ്യുന്ന കാർ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ഉണ്ടായ അപകട മരണം ഈ രംഗത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഊബർ പരീക്ഷിച്ച വോൾവോ എസ്‌യുവി ആണ് അപകടമുണ്ടാക്കിയത്. ബാക്കപ് ഡ്രൈവർ അപകട സമയം വാഹനത്തിലുണ്ടായിരുന്നെങ്കിലും സെൽഫ് ഡ്രൈവിംഗ് മോഡിലായിരുന്നു കാർ. 

ഊബർ, ആൽഫബെറ്റ്, ജനറൽ മോട്ടോഴ്‌സ് എന്നീ വൻകിട കമ്പനികളാണിപ്പോൾ റോബോട്ട് കാർ എന്നു വിളിക്കപ്പെടുന്ന ഈ സെൽഫ് ഡ്രൈവിംഗ് കാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിൽ ഓടിച്ചു വരുന്നത്. സാങ്കേതിക വിദ്യ പൂർണമായും നിയന്ത്രിക്കുന്ന ഈ വാഹനങ്ങൾ റോഡപകടങ്ങളെ ഗണ്യമായി കുറക്കുമെന്നാണ് കണക്കു കൂട്ടൽ. എന്നാൽ ഇപ്പോഴുണ്ടായ അപകടം ആശങ്കയുണ്ടാക്കുന്നതാണ്.
 

Latest News