ഡി.എം.കെക്ക് ഇനി ദല്‍ഹിയില്‍ ഓഫീസ്, ഉദ്ഘാടനം പ്രതിപക്ഷ സംഗമമായി

ന്യൂദല്‍ഹി- രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയായി ഡി.എം.കെയുടെ ദല്‍ഹി ഓഫീസ് ഉദ്ഘാടനം. 13 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഉദ്ഘാടന പരിപാടിക്കെത്തിയത്.

അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര റാവുവും ചടങ്ങില്‍ പങ്കെടുത്തില്ല.

പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാറുള്ള സോണിയാ ഗാന്ധി കൃത്യസമയത്തു തന്നെ വന്നു. പിന്നാലെ സീതാറാം യെച്ചൂരി, ഡി. രാജ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, അധീര്‍ രഞ്ജന്‍ ചൗധരി, പി. ചിദംബരം, മഹുവ മൊയ്ത്ര തുടങ്ങി നേതാക്കള്‍ എത്തി. സ്റ്റാലിനും കനിമൊഴിയും നേതാക്കളെ സ്വീകരിച്ചു.

 

Latest News