അടിയന്തരാവസ്ഥക്ക് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യൂ, കടുത്ത നിയമങ്ങള്‍

കൊളംബോ-  സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള  പ്രതിഷേധങ്ങള്‍ക്കിടയില്‍, ശ്രീലങ്കന്‍ സര്‍ക്കാര്‍ ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ രാജ്യത്തുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.  ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ വെള്ളിയാഴ്ച വൈകിട്ട് രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ വ്യാപിച്ചതിനാല്‍, വിചാരണ കൂടാതെ സംശയിക്കുന്നവരെ ദീര്‍ഘനാളത്തേക്ക് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങള്‍  നടപ്പാക്കി.

അതേസമയം, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 6,000 മെട്രിക് ടണ്‍ ഇന്ധനം വിതരണം ചെയ്യുമെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ലങ്ക ഐഒസി അറിയിച്ചു. ശനിയാഴ്ച, ഇന്ത്യന്‍ വ്യാപാരികള്‍ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ അരി കയറ്റുമതി ചെയ്യുന്ന പ്രക്രിയയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News