മലപ്പുറത്ത് അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവ്

മലപ്പുറം- കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച  കേസിലെ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. കോടതി പ്രതിക്ക് 75,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.

2016 ലാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രതി അഞ്ചുവയസ്സുകാരിയെ താമസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പീഡന വിവരം അറിയുന്നത്. കുട്ടിയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

 

Latest News