പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്‌സോ

കാസര്‍കോട്- പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പോലീസ് പോക്‌സോ കേസെടുത്തു. കാസര്‍കോട് ജില്ലയിലെ കുമ്പളയിലാണ് സംഭവം. പതിന്നാലുകാരിയായ മകളെ സ്വന്തം വീട്ടില്‍ 45 കാരനായ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.  വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

Latest News