പൂനെ ദേഹു മുനിസിപ്പാലിറ്റിയില്‍ ഇറച്ചി, മത്സ്യ വില്‍പനക്ക് നിരോധം

പൂനെ- പൂനെയില്‍ ഇറച്ചി-മത്സ്യ വില്‍പന നിരോധം നടപ്പാക്കി. ദേഹു മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയില്‍ ഐകകണ്ഠേന അംഗീകരിച്ച പ്രമേയമാണ് പ്രാബല്യത്തില്‍ വന്നത്. നേരത്തെ ഗ്രാമ പഞ്ചായത്തും ഈ തീരുമാനം എടുത്തിരുന്നു. എന്നാല്‍ അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനാല്‍ ഗ്രാമപ്പഞ്ചായത്ത് പിരിച്ചുവിട്ടു. പിന്നീടിത് മുനിസിപ്പാലിറ്റിയായി മാറുകയായിരുന്നു.
മാംസവും മത്സ്യവും വില്‍ക്കുന്ന കടകള്‍ നടത്തുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ദേഹു നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസര്‍ പ്രശാന്ത് ജാദവ് അറിയിച്ചു.
തുടര്‍ന്ന് ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.സി.പി അധികാരത്തിലെത്തി. അതിനുശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ ഒരിക്കല്‍ കൂടി മാംസ-മത്സ്യ വില്‍പന നിരോധിക്കുന്ന പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയം എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി അംഗീകരിച്ചു.

 

Latest News