മാനന്തവാടി- ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണിയാമ്പറ്റ കരണിയിലെ പാലക്കല്‍ വീട്ടില്‍ ബിനീഷി (42) നെയാണ് മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. പി. ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് ബിനീഷ് പരിചയപ്പെട്ടത്. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ബിനീഷ്. വിവാഹവാഗ്ദാനം നല്‍കി ഗുരുവായൂരിലും തലശ്ശേരിയിലും എത്തിച്ച് ബിനീഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.






