Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജുബൈലിൽ സൗദി-ഇന്ത്യ സാംസ്‌കാരികോത്സവം അടുത്ത മാസം 

 ഇന്ത്യ-സൗദി സാംസ്‌കാരികോത്സവത്തിന്റെ സുവനീർ ജുബൈലിൽ മൻസൂർ പള്ളൂരിന് നൽകി അഹ്മദ് ഇബ്രാഹിം മുസ്തഫ പ്രകാശനം ചെയ്യുന്നു.

ജുബൈൽ- സൗദി ജനറൽ എന്റെർടെയിൻമെൻറ് അതോറിറ്റിയുമായി  സഹകരിച്ച് സ്വാൻ സ്‌ക്വയർ ഇവന്റ്‌സ് സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ജുബൈൽ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ  ഏപ്രിൽ 18 മുതൽ 21 വരെയാണ് പരിപാടി. സൗദിയിലെയും ഇന്ത്യയിലെയും കലാകാരന്മാർ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും. ഇന്ത്യയിൽനിന്നുള്ള പ്രശസ്ത ഗായകന്മാരും അറബ് ഗായകരും കലാകാരന്മാരും  പങ്കെടുക്കുന്ന മേളയിൽ കുട്ടികൾക്കുള്ള വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. വിവിധ കരകൗശല, വിപണന, പ്രദർശനത്തിനായി നൂറോളം സ്റ്റാളുകളും ഒരുക്കുമെന്ന്  സംഘാടക സമിതി ജനറൽ കൺവീനർ അഷ്‌റഫ് മജീദ്  അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള പ്രശസ്തർ പങ്കെടുക്കുന്ന പരിപാടി പ്രവേശന ടിക്കറ്റിലൂടെ നിയന്ത്രിക്കുമെന്നും അഷ്‌റഫ് അറിയിച്ചു. സാംസ്‌കാരികോത്സവത്തിന്റെ സുവനീർ ജുബൈലിൽ  നടന്ന ചടങ്ങിൽ സ്വാൻ സ്‌ക്വയർ ഇവൻറ്‌സ് ജനറൽ ഡയറക്ടർ അഹ്മദ് ഇബ്രാഹിം മുസ്തഫ എഴുത്തുകാരൻ മൻസൂർ പള്ളൂരിന് നൽകി നിർവഹിച്ചു. 

 

Latest News