ഒരാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഭാര്യയെ വെട്ടി ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊല്ലം- ഒരാഴ്ചമുമ്പ് വിദേശത്ത് നിന്നെത്തിയ ഭാര്യയെ വെട്ടിവീഴ്ത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു.  ശാസ്താംകോട്ട  കോവൂര്‍ ഗവ. എല്‍.പി.എസിന് സമീപം  പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനു(45)ആണ് ജീവനൊടുക്കിയത്.
ഭാര്യ ലീനയെ വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചശേഷം വാടക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കഴുത്തിലും കൈകാലുകളിലും വെട്ടേറ്റ ലീനയെ ഗുരുതരനിലയില്‍  സമീപത്തെ ആശുപതിയിലെത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.  ലീനയ്ക്ക് ഇസ്രായേലിലായിരുന്നു ജോലി. ഒരാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. രണ്ടുമക്കളുണ്ട്.

 

Latest News