മലപ്പുറം- മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റതിനെ തുടർന്ന് മലപ്പുറം ജില്ലാ . മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുവന്നിരുന്നു. ഇതോടെയാണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി നിയമിച്ചത്. മലപ്പുറം ഖാഇദേമില്ലത്ത് സൗധത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റാണ് അബ്ബാസലി ശിഹാബ് തങ്ങൾ.