VIDEO പത്തനംതിട്ട കലക്ടര്‍ ദിവ്യ അയ്യരുടെ ഡാന്‍സ് വൈറലായി

പത്തനംതിട്ട- എംജി സര്‍വകലാശാല കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഫ്‌ളാഷ് മോബില്‍ നൃത്തച്ചുവടുകളുമായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരും പങ്കെടുത്തു. കലക്ടര്‍ അപ്രതീക്ഷിതമായാണ് ഡാന്‍സ് ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം കൂടിയത്. മനോഹരമായി നൃത്തം ചെയ്യുന്ന കലക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കലോത്സവത്തിന്റെ വേദി അലങ്കാരം ഉല്‍ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍.

ഗായികയും എഴുത്തുകാരിയും അഭിനേത്രിയുമായ ദിവ്യ എസ് അയ്യര്‍ സ്‌കൂള്‍ പഠന കാലത്ത് പലതവണ കലാതിലക പട്ടം നേടിയിട്ടുള്ള കലാകാരി കൂടിയാണ്. കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ മികവ് തെളിയിച്ച കലാകാരി കൂടിയാണ്. 

Latest News