സൗദിയില്‍ പൊടിക്കാറ്റില്‍ മണല്‍മൂടിയ ആട്ടിന്‍കുട്ടി, വീഡിയോ കാണാം

അറാര്‍ - ഉത്തര സൗദിയില്‍ മരുഭൂപ്രദേശത്ത് ശക്തമായ പൊടിക്കാറ്റിനിടെ മണലിനടിയില്‍ പെട്ട ആട്ടിന്‍കുട്ടിയെ ഇടയന്‍ രക്ഷപ്പെടുത്തി. ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആട്ടിന്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഇരുമ്പ് വേലിക്കു സമീപം ഉറങ്ങിക്കിടക്കുന്ന നിലയില്‍ ആട്ടിന്‍കുട്ടിയെ കണ്ടെത്തിയത്.  ഏറെക്കുറെ പൂര്‍ണമായും മണല്‍ മൂടിയ നിലയിലായിരുന്നു.

ശക്തമായ പൊടിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് ഇരുമ്പ് വേലിക്കു സമീപം ഒളിച്ച ആട്ടിന്‍കുട്ടിയുടെ ശരീരമാകെ മണല്‍ മൂടുകയായിരുന്നു. മണലില്‍ പുതഞ്ഞ ആട്ടിന്‍കുട്ടിയെ ഇടയന്‍ കണ്ടെത്തി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News