റിയാദ് - വിദേശികള്‍ നടത്തിയിരുന്ന അനധികൃത പലഹാര നിര്‍മാണ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയ സംഘം റെയ്ഡ് നടത്തി. പുരാതന വീട് ആണ് പലഹാര നിര്‍മാണ കേന്ദ്രമായി വിദേശികള്‍ മാറ്റിയത്. വിശുദ്ധ റമദാനില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മൊത്തമായി വിതരണം ചെയ്യാനുള്ള റമദാന്‍ വിഭവങ്ങളും പലഹാരങ്ങളും കേക്കുകളും മറ്റുമാണ് ഇവിടെ നിര്‍മിച്ചിരുന്നത്.
ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പലഹാരങ്ങള്‍ നിര്‍മിച്ചിരുന്നത്. വിതരണത്തിന് തയാറാക്കിയ റമദാന്‍ വിഭവങ്ങളുടെയും കേക്കുകളുടെയും വന്‍ ശേഖരം ഇവിടെ കണ്ടെത്തി. നിയമ വിരുദ്ധ സ്ഥാപനത്തിലെ തൊഴിലാളികളെ വാണിജ്യ മന്ത്രാലയ സംഘത്തെ അനുഗമിച്ച സുരക്ഷാ വകുപ്പുകള്‍ പിടികൂടി. അനധികൃത പലഹാര നിര്‍മാണ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയ സംഘം റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.
— Baher Esmail (@EsmailBaher) March 30, 2022