Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് എക്‌സ്‌പോ: ആർക്കിടെക്ചർ ഗോൾഡൻ പുരസ്‌കാരം സൗദിക്ക്

റിയാദ് - ദുബായ് എക്‌സ്‌പോയിൽ വലിയ പവലിയൻ വിഭാഗത്തിൽ ആർക്കിടെക്ചർ ഗോൾഡൻ പുരസ്‌കാരം സൗദി അറേബ്യയുടെ പവലിയന്. വേൾഡ് എക്‌സ്‌പോസ് സംഘാടകരായ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (ബി.ഐ.ഇ) ആണ് ആർക്കിടെക്ചർ ഗോൾഡൻ അവാർഡിന് സൗദി പവലിയൻ തെരഞ്ഞെടുത്തത്. യു.എ.ഇയിലെ ഏറ്റവും മികച്ച ഗവൺമെന്റ് പുരസ്‌കാരങ്ങളിൽ ഒന്നായ യു.എ.ഇ ഇന്നൊവേറ്റ്‌സ് അവാർഡും സൗദി പവലിയൻ നേടി. സാധാരണ സന്ദർശനങ്ങൾക്ക് സമാനമായി വികലാംഗർക്ക് സന്ദർശനം ഒരുക്കുന്നതിന് മൊബൈൽ എലിവേറ്റർ എന്ന നൂതന ആശയം പ്രയോജനപ്പെടുത്തിയതിനാണ് യു.എ.ഇ ഇന്നൊവേഷൻസ് അവാർഡ് സൗദി പവലിയന് ലഭിച്ചത്. 
ദുബായ് എക്‌സ്‌പോ പങ്കാളികളുടെ സംഭാവനകളെ ആദരിക്കുന്നതിന് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് മുൻകൈയെടുത്ത് ജൂബിലി പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സൗദി പവലിയനുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജ്യാമിതീയ പ്രിസം ആകൃതിയിൽ രൂപകൽപന ചെയ്ത സൗദി പവലിയൻ ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനാണ്. ഇതിന്റെ വിസ്തൃതി 13,059 ചതുരശ്രമീറ്ററാണ്. പവലിയന്റെ പുറംഭാഗത്ത് സ്ഥാപിച്ച കൂറ്റൻ സ്‌ക്രീനിന് 2,762 ചതുരശ്രമീറ്റർ വലിപ്പമുണ്ട്. ഇതിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾക്ക് 384 എം.ബി കൃത്യതയുണ്ട്. 9,000 ഘനമീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചാണ് പവലിയന്റെ സവിശേഷ സ്ട്രക്ചർ നിർമിച്ചത്. പവലിയന്റെ സ്റ്റീൽ സ്ട്രക്ചറിന് 2,230 ടൺ ഭാരവുമുണ്ട്.
 

Latest News