പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍  കാര്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

പാലക്കാട്- വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറി അപകടം. വാളയാറിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റിന് മുന്‍പിലാണ് അപകടമുണ്ടായത്.
 

Latest News