ബംഗളൂരു- കര്‍ണാടകയിലെ ഗഡഗ് ജില്ലയില്‍ തട്ടമിട്ട വിദ്യാര്‍ഥിനികളെ എസ്.എസ്.എല്‍.സ് പരീക്ഷ എഴുതാന്‍ അനുവദിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.
തട്ടമിട്ട വിദ്യാര്‍ഥിനികള്‍ പരീക്ഷ എഴുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗഡഗ് സി.എസ് പാട്ടീല്‍ ബോയ്‌സ് ആന്റ് ഗേള്‍സ് സ്‌കൂളിലെ അഞ്ച് അധ്യാപകരെ സസ്‌പെന്റെ ചെയ്തിട്ടുണ്ട്. എസ്.യു ഹൊക്കാല, എസ്.എം. പട്ടാറ, എസ്.ജി ഗോഡ്‌കെ, എസ്.എസ് ഗുജംഗഡി, വി.എന്‍ കിവദുര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
മറ്റു രണ്ട് അധ്യാപകരായ കെ.ബി. ഭജന്ത്രി, ബി.എസ്. ഹോണാഗുഡി എന്നവര്‍ പരീക്ഷ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടന്റുമാരാണ്.
ഹിജാബ് മതത്തിന്റെ നിര്‍ബന്ധ വേഷമല്ലാത്തതിനാല്‍ അനുവദിക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.