Sorry, you need to enable JavaScript to visit this website.

ആര്യന്‍ ഖാനെതിരെ കുറ്റപത്രം; കൂടുതല്‍ സമയം ചോദിച്ച ഹരജി വിധി പറയാന്‍ മാറ്റി

മുംബൈ- ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം (എന്‍.സി.ബി) സമര്‍പ്പിച്ച ഹരജിയില്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവ് മാറ്റിവെച്ചു.
രണ്ടുമണിക്കൂറോളം ഇരുപക്ഷത്തിന്റേയും വാദങ്ങള്‍ കേട്ട ശേഷമാണ്  കോടതി ഉത്തരവ് മാറ്റിവെച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിന് നിര്‍ബന്ധിത കാരണങ്ങളുണ്ടെന്ന് എന്‍സിബിക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വേത്  സേത്‌ന വാദിച്ചു.
നിര്‍ബന്ധിത കാരണങ്ങളുണ്ടെങ്കില്‍ കുറ്റപത്രം ഒരു വര്‍ഷം വരെ നീട്ടാന്‍  നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News