ചാവക്കാട്-കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളിക്ക് സമീപം കാറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു. മാസങ്ങള്‍ക്ക് മുമ്പ് തത്തമംഗലത്തുനിന്ന് കടപ്പുറം തൊട്ടാപ്പ്‌സ്വദേശി വാങ്ങിയ സുല്‍ത്താന്‍ എന്നു പേരുള്ള വെള്ളക്കുതിരയാണ് ചത്തത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. ബ്ലാങ്ങാട് ബീച്ച്ഭാഗത്തു നിന്നു വരികയായിരുന്ന കുതിരയും എതിരെനിന്നു വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. വായില്‍നിന്നും രക്തം വാര്‍ന്ന് അവശനിലയിലായ കുതിരയെ ചികിത്സക്കായി മണ്ണുത്തിയിലെ വെറ്ററിനറി കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെ കുതിര ചത്തു. അപകടസമയത്ത്
കുതിരപുറത്തുണ്ടായിരുന്ന വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ഇടിയുടെ ശക്തിയില്‍ കുതിര കാറിന്റെ ചില്ലിന് മുകളിലേക്കു വീഴുകയായിരുന്നു. കുതിരയുടെ നെഞ്ചിനേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് ഉടമ പറഞ്ഞു.






