ഒ.ഐ.സി.സി നേതാവ് ഹുസൈന്‍ കല്ലൂപ്പറമ്പന്‍ ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റായിരുന്ന തിരൂരങ്ങാടി ചെമ്മാട് കല്ലൂപറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹുസൈന്‍ കല്ലൂപ്പറമ്പന്‍ (55) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി.

30 വര്‍ഷത്തോളമായി സൗദിയിലുണ്ട്.  വാന്‍ സെയില്‍മാന്‍ ആയാണ് ജോലി ചെയ്തിരുന്നത്. മാതാവ് ഹലീമ. ഭാര്യ: ആരിഫ.  മക്കള്‍: ആഫിയ, അന്‍സിലത്ത്, ഹുസ്‌ന നസ്‌റിന്‍,  മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സയാന്‍. ഒഐസിസി നാഷണല്‍ കമ്മിറ്റി ജന: സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പന്‍ (റിയാദ്) സഹോദരനാണ്.

സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം മക്കയില്‍ മറവ് ചെയ്യാനുള്ള നടപടികളുമായി ഒ.ഐ.സി.സി, കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Latest News