ബങ്കറിനുനേരെ ഗ്രനേഡ് എറിഞ്ഞ കശ്മീരി വനിതക്കുവേണ്ടി തിരച്ചില്‍

ശ്രീനഗര്‍- ജമ്മു കശ്മീരിലെ സോപോര്‍ ടൗണില്‍ സി.ആര്‍.പിഎഫ് ബങ്കറിനുനേരെ ഗ്രനേഡ് എറിഞ്ഞ സ്ത്രീക്ക് വേണ്ടി വ്യാപക തിരച്ചില്‍. ചൊവ്വാഴ്ച വൈകിട്ടാണ് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ ഗ്രനേഡ് എറിഞ്ഞത്. ക്യാമ്പിനു സമീപം സ്ഥാപിച്ച സി.സി.ടി.വിയില്‍ ഇത് പതിഞ്ഞിരുന്നു. ഒരു പോലീസുകാരനും ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനും പരിക്കുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസ് സ്ഥലം വളഞ്ഞിരുന്നു.

 

Latest News