റിയാദ് - അമിത വേഗത്തിലുള്ള കാറിടിച്ച് സൗദി പൗരന്റെ ചായ സ്റ്റാള്‍ തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സ്റ്റാള്‍ തകര്‍ത്ത് കുതിച്ചുപായുകയായിരുന്നു. അപകട സ്ഥലത്ത് കാര്‍ നിര്‍ത്താതെ ഡ്രൈവര്‍ കടന്നുകളഞ്ഞു. ചായവില്‍പനക്കാരന്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുന്നോടിയായി അംഗശുദ്ധ വരുത്താന്‍ തിരിഞ്ഞ സമയത്താണ് അപകടം. ഭാഗ്യം കൊണ്ടാണ് സ്റ്റാള്‍ ഉടമ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ സ്റ്റാള്‍ നിശ്ശേഷം തകര്‍ന്നു.
ദുഹ്ര്‍ നമസ്‌കാരത്തിന് കാല്‍ മണിക്കൂര്‍ കൂടി മാത്രം ശേഷിക്കുന്ന സമയത്താണ് താന്‍ അംഗശുദ്ധി വരുത്താന്‍ പോയതെന്ന് സ്റ്റാള്‍ ഉടമയായ സൗദി പൗരന്‍ പറഞ്ഞു. അംഗശുദ്ധി വരുത്തി തിരിച്ചെത്താന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടം. ഈ സമയത്ത് കാപ്പി തേടി സ്ഥിരം ഉപയോക്താവ് സമീപത്തു തന്നെ കാറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹവും അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സ്റ്റാള്‍ ഉടമ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) March 29, 2022






