നാദാപുരത്തിനടുത്ത് ഉഗ്രശേഷിയുള്ള   ബോംബുകള്‍ കണ്ടെത്തി

നാദാപുരം- പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി.രണ്ട് പൈപ്പ് ബോംബും ഒരു സ്റ്റീല്‍ ബോംബുമാണ് ലഭിച്ചത്. ഇവ പിവി സി പൈപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.  റേഷന്‍ കടക്കടുത്ത പറമ്പില്‍ നിന്ന് ഇന്ന് ഉച്ചക്കാണ് ഇവ് കണ്ടെത്തിയത്. നാദാപുരത്ത് നിന്ന് പോലീസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു. പിന്നീട് നിര്‍വീര്യമാക്കി. ഉഗ്രശേഷിയുള്ളവയായിരുന്നെന്ന് പോലീസ് പറഞ്ഞു 
 

Latest News