റിയാദ്- സൗദി അറേബ്യയില്‍ ഏത് വിസയിലെത്തുന്നവര്‍ക്കും വിദേശത്ത് നിന്ന് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറ കര്‍മത്തിന് ബുക്ക് ചെയ്യാമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിതരുമായി ഇടപഴകുകയോ ചെയ്താലും ബുക്കിംഗിന് ശേഷം ആറ് മണിക്കൂറിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കാതിരുന്നാലും ഈ ബുക്കിംഗ് കാന്‍സല്‍ ആകും. ഇഅ്തമര്‍നാ ആപ്ലിക്കേഷനില്‍ വിസിറ്റര്‍ സെലക്ട് ചെയ്ത് വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഇമെയില്‍, നാഷനാലിറ്റി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. കാലാവധിയുള്ള വിസയുണ്ടെങ്കില്‍ ഇമെയിലിലേക്ക് കോഡ് നമ്പര്‍ വരും, പിന്നീട് ഉംറക്കുള്ള സമയം ബുക്ക് ചെയ്യണം. ഇതാണ് ബുക്കിംഗ് രീതി.






