യെമന്‍ സമാധാന ചര്‍ച്ച റിയാദില്‍ തുടങ്ങി

റിയാദ്- ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റിയാദിലെ ജിസിസി ആസ്ഥാനത്ത് യെമന്‍ സമാധാന ചര്‍ച്ച തുടങ്ങി. യെമനിലെ വിവിധ സംഘടനകള്‍, പൗരപ്രമുഖര്‍, ദേശീയ, അന്തര്‍ദേശീയ സംഘടന പ്രതിനിധികള്‍ അടക്കം 500 ഓളം പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്ന് മുതല്‍ ഏഴു ദിവസമാണ് ചര്‍ച്ച നടക്കുക. ഇതോടെ യെമന്‍ പ്രതിസന്ധി അവസാനിക്കുമെന്നാണ് പ്രതീക്ഷ
ചര്‍ച്ചയുടെ സാഹചര്യത്തില്‍ ഇന്ന് പുലര്‍ച്ചെ ആറു മണി മുതല്‍ സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

Latest News