Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാവിന് മൂന്ന് വര്‍ഷത്തിനുശേഷം കോടതിയുടെ ആശ്വാസം

ഫരീദാബാദ്- വാട്‌സാപ്പില്‍ സെട്രെയിറ്റ് ഷൂട്ടര്‍, ബോസ് ടു ബോസ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതിന് അറസ്റ്റിലായ യുവ സാങ്കേതിക വിദഗ്ധന് മൂന്ന് വര്‍ഷത്തിനുശേഷം കോടതിയുടെ വക ആശ്വാസം. ഈ പദങ്ങള്‍ ഭീഷണിയായി കണക്കാക്കാനാവില്ലെന്നും അറസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നുമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയത്.


2019 ലാണ്  ഫരീദാബാദ് സ്വദേശിയായ യുവാവിനെ അമ്മാവന് അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്.  സ്‌ട്രെയിറ്റ് ഷൂട്ടര്‍, ബോസ് ടു ബോസ് എന്നീ പദങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍.  ഇത് യുവതലമുറ ഉപയോഗിക്കുന്ന സാദാ പദങ്ങളാണെന്നും ഭീഷണിപ്പെടുത്തുന്നതല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.


വിദേശികള്‍ ഉപയോഗിച്ചിരുന്ന നിരവധി പ്രൊഫഷനുകള്‍ പിന്‍വലിച്ചു; ഇനി വിസകള്‍ വിദഗ്ധ മേഖലയിലേക്ക് മാത്രം

അമ്മാവനുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്ന യുവാവ് അയച്ച്  സന്ദേശത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പദപ്രയോഗങ്ങള്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുക എന്ന അര്‍ത്ഥത്തിലല്ലെന്നും തെളിയിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. പ്രതിയുടെ വാദങ്ങള്‍ അംഗീകരിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി  എഫ്.ഐ.ആര്‍ റദ്ദാക്കി.

സന്ദേശങ്ങള്‍ അയക്കുന്നതില്‍ പുതിയ തലമുറ സമര്‍ത്ഥരാണെന്നും അവര്‍ക്കിടയില്‍ സ്ലാങ്ങിന്റെ ഉപയോഗം വളരെ സാധാരണമാണെന്നും അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും ജസ്റ്റിസ് അനുപീന്ദര്‍ സിംഗ് ഗ്രെവാള്‍ നിരീക്ഷിച്ചു.


നാലാം ഡോസ് വാക്‌സിന് തയാറെടുക്കാം; അമേരിക്കയില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കി തുടങ്ങുന്നു

ഒരു പദപ്രയോഗത്തില്‍  രണ്ട് വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍  പ്രതിക്ക് അനുകൂലമായതാണ് സ്വീകാര്യമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ഭാഷയെക്കുറിച്ചുള്ള സങ്കുചിത വീക്ഷണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തടസ്സമാകുമെന്നും അത് ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു.


അതേസമയം, ശരിയായ വ്യാകരണം ഉപയോഗിച്ചും കൃത്യമായ വാക്യങ്ങള്‍ ഉപയോഗിച്ചുമുള്ള കത്തെഴുത്ത് ഇല്ലാതാകുന്നത് ഖേദകരമാണെന്നും ജഡ്ജി പറഞ്ഞു. സ്വത്ത് കൈമാറാന്‍ ഹരജിക്കാരന്‍ തന്റെ സന്ദേശത്തിലൂടെ അമ്മാവനെതിരെ വധഭീഷണി മുഴക്കിയെന്ന പ്രോസിക്യൂഷന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ല.


മുസ്ലിം ഐ.എ.എസുകാരനെ വിവാഹം ചെയ്ത് പഴി കേട്ട ടീനക്ക് പുതിയ വരന്‍

ഈ സാഹചര്യത്തില്‍ ഹരജിക്കാരനെ വിചാരണ ചെയ്യുന്നത് അന്യായമാണ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിയെ വിചാരണ നേചെയ്യാവൂ-കോടതി വ്യക്തമാക്കി.

 

Latest News