Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യമെത്തും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം- കേരളത്തിൽ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകരിച്ചു. കേരളത്തിൽ കൂടുതൽ മദ്യശാലകൾ വരും. ഇതിന് പുറമെ വീര്യം കുറഞ്ഞ മദ്യമെത്തും. ഐ.ടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം ലഭിക്കുന്നതിന്റെ ഭാഗമായി ഐ.ടി പാർക്കുകൾക്കുള്ളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. പുറത്തുനിന്നുള്ളവർക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല. 
ബവ്‌റിജസ് കോർപറേഷനു കൂടുതൽ ഔട്ട്‌ലറ്റുകൾ ആരംക്കും. 170 ഔട്ട്‌ലറ്റുകളായിരിക്കും തുടങ്ങുക. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലറ്റുകൾ ആരംഭിക്കാൻ അനുമതി നൽകും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. തിരക്കുള്ള ഔട്ട്‌ലറ്റുകൾ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാർക്കിങ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകൾക്ക് പ്രധാന്യം നൽകുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും.
 

Latest News