ഇടുക്കി - വണ്ടന്‍മേടില്‍ പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയല്‍. അണക്കര ഉദയഗിരിമേട് വാടകക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് അറസ്റ്റിലായത്.
കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രണയം നടിച്ച് വഞ്ചിച്ച് പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസത്തിനിടയില്‍ പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയതായും പോലീസ് പറഞ്ഞു.