Sorry, you need to enable JavaScript to visit this website.

ഓട്ടോ ഡ്രൈവര്‍ പട്ടാബി രാമന്‍ വൈറലായി, നിങ്ങളും നല്‍കും ലൈക്കും കൈയടിയും

ബെംഗളൂരു- ഓട്ടോ ഡ്രൈവറായ 74 കാരന്‍ പട്ടാബി രാമന്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇദ്ദേഹത്തോട് കാര്യങ്ങള്‍ അന്വേഷിച്ച യാത്രക്കാരി നികിത അയ്യറാണ് ഈ ഓട്ടോ ഡ്രൈവര്‍ എം.എയും ബി.എഡുമുള്ള മുന്‍ ഇംഗ്ലീഷ് പ്രൊഫസറാണെന്ന കാര്യം നാട്ടുകാരെ അറിയിച്ചത്.
ഒരാളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഊഹിക്കാന്‍ വളരെ എളുപ്പമാണ്, പക്ഷേ യാഥാര്‍ഥ്യം വളരെ വ്യത്യസ്തമായിരിക്കും.
വാഹനം കിട്ടാതെ വിഷമിച്ചിരുന്ന തന്റെ സമീപമെത്തി ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നുവെന്ന ബെംഗളൂരുവിലെ ഉദ്യോഗസ്ഥയായ നികിത അയ്യര്‍  ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു.  
നഗരത്തിന്റെ മറ്റേ അറ്റത്തുള്ള തന്റെ ഓഫീസിലേക്ക് പോകണമെന്നും സമയം വൈകിപ്പോയെന്നും പറഞ്ഞപ്പോള്‍ ദയവായി മാഡം കയറൂ, ഉള്ള കാശ് തന്നാല്‍ മതിയെന്നായിരുന്നു ഡ്രൈവറുടെ മറുപടി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് ആശ്ചര്യപ്പെട്ടുവെന്നും  തുടര്‍ന്ന് യാത്രയില്‍ മുഴുവന്‍ സംസാരിച്ചുവെന്നും അവര്‍ വിശദീകരിച്ചു.
45 മിനിറ്റായിരുന്നു യാത്ര. ഇംഗ്ലീഷ് ലക്ചററായിരുന്ന പട്ടാബി രാമന്‍ വിരമിച്ച ശേഷമാണ് ഓട്ടോഡ്രൈവറുടെ വേഷമിട്ടത്.  14 വര്‍ഷമായി ഇദ്ദേഹം ഓട്ടോ ഓടിക്കുന്നു. മുംബൈയിലെ  ഒരു കോളേജിലാണ് അധ്യാപകനായി ജോലി ചെയ്തത്. സ്വന്തം നാടായ കര്‍ണാടകയില്‍   ജോലിക്ക് ശ്രമിച്ചെങ്കിലും  ജാതി കാരണം കിട്ടിയില്ലെന്നും അദ്ദേഹം പരിഭവിച്ചു.
20 വര്‍ഷത്തോളം ജാലി ചെയ്ത അദ്ദേഹം 60 വയസ്സാപ്പോഴാണ് വിരമിച്ചത്. സ്വകാര്യ കോളേജില്‍ ജോലി ചെയ്തതിനാല്‍ പെന്‍ഷനൊന്നും അര്‍ഹതയില്ല. അതുകൊണ്ടാണ് നാട്ടില്‍ ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചത്. 72 വയസ്സുള്ള ഭാര്യക്കൊപ്പം കടുഗോഡിയിലാണ് താമസം.
മകന്‍ 12,000 രൂപ വാടക നല്‍കാന്‍ മകന്‍ സഹായിക്കുന്നുണ്ട്.  കൂടുതലൊന്നും കുട്ടികളെ ആശ്രയിക്കാറില്ലെന്നും പട്ടാബി രാമന്‍ പറഞ്ഞു.
ദിവസം ഏകദേശം 700 മുതല്‍ 1500 രൂപ വരെ ഓട്ടോ ഓടിച്ച് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രൊഫസറെന്ന നിലയില്‍ കിട്ടിയതിനേക്കാള്‍ കൂടുതലാണിത്.
എന്റെ റോഡില്‍ ഞാന്‍ തന്നെയാണ് രാജാവ്. എപ്പോള്‍ വേണമെങ്കിലും ഓട്ടോ എടുക്കാം, ആവശ്യമുള്ളപ്പോള്‍ മാത്രം ജോലി ചെയ്യാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News