ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, പ്രതി അറസ്റ്റില്‍

ലണ്ടന്‍- കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്‌റ്റോറന്റില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍  23 കാരനായ ഇന്ത്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ്‌വാല ബിരിയാണി റെസ്‌റ്റോറന്റില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി സോന ബിജുവിനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍  ശ്രീറാം അംബര്‍ള എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 25 വരെ കസ്റ്റഡിയില്‍ വിട്ടു.
പരിക്കേറ്റ മലയാളി വിദ്യാര്‍ഥിനി ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി  മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

പ്രതിക്ക് ലണ്ടനില്‍ സ്ഥിരമായ വിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റസ്‌റ്റോറന്റില്‍ നടന്ന ആക്രമണം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കൊലപാതക ശ്രമത്തിന്റെ കാരണം അറിവായിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേലീസുമായോ െ്രെകംസ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. യുവതി പഠിച്ചിരുന്ന  ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി പോലീസുമായി സഹകരിക്കുന്നുണ്ട്.

 

Latest News