Sorry, you need to enable JavaScript to visit this website.

റിസര്‍വ് ചെയ്യാതെ ഒമ്പത് ട്രെയിനുകളില്‍  വെള്ളിയാഴ്ച മുതല്‍ യാത്ര ചെയ്യാം 

പാലക്കാട്- കേരളത്തില്‍ ഒന്‍പത് തീവണ്ടികളില്‍ മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്രെ ചയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍. നിലമ്പൂര്‍ റോഡ്- കോട്ടയം ഉള്‍പ്പെടെയുള്ള വണ്ടികളിലാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുന്നത്.  മേയ് ഒന്നിന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.  ഈ ബോഗികളിലേക്കായി മുന്‍കൂര്‍ റിസര്‍വ് ചെയ്തിരുന്നവര്‍ക്ക് റിസര്‍വേഷന്‍ തുക തിരിച്ചു നല്‍കും. റിസര്‍വേഷന്‍ ഫോമില്‍ ഇവര്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.നിലമ്പൂര്‍ റോഡ-്‌കോട്ടയം എക്‌സ്പ്രസ്, മംഗളൂരു ജങ്ഷന്‍ -കൊച്ചുവേളി അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്‌സ്പ്രസ് എന്നീ തീവണ്ടികളിലാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുന്നത്. 
 

Latest News