പഞ്ചാബില്‍ റേഷന്‍ സാധനങ്ങള്‍ വീട്ടുവാതില്‍ക്കലെത്തിക്കാന്‍ എ.എ.പി

ചണ്ഡീഗഢ്- റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കാന്‍ ഒരുങ്ങി ആംആദ്മി. പഞ്ചാബില്‍ അധികാരത്തിലെത്തിയ ശേഷം ആംആദ്മി വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നേരത്തെ എം.എല്‍.എ പെന്‍ഷന്‍ വെട്ടിച്ചുരുക്കി ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹിയില്‍ നടപ്പാക്കാനിരുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കാന്‍ ആംആദ്മി ഒരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ദല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു.
'സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്‍. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് നേരിട്ട് എത്തിക്കും'-കെജ്രിവാള്‍ പറഞ്ഞു.

 

Latest News