സ്ത്രീകളെ ഒറ്റക്ക് വിമാനത്തില്‍ കയറ്റരുതെന്ന് താലിബാന്‍ നിര്‍ദേശം

കാബൂള്‍- പുരുഷന്മാര്‍ കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ താലിബാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ നിഷേധിച്ചു.
അഫ്ഗാനിസ്ഥാനിലെ വിമാനക്കമ്പനികള്‍ക്കാണ് താലിബാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതത്രെ.
ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് താലിബാന്‍ ഉത്തരവിട്ടതായി അഫ്ഗാനിസ്ഥാനിലെ അരിയാന അഫ്ഗാന്‍ എയര്‍ലൈനിലെയും കാം എയറിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലിബാന്റെയും രണ്ട് എയര്‍ലൈനുകളുടെയും പ്രതിനിധികളും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അധികൃതരും തമ്മില്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം എടുത്തത്.
അതേസമയം, സ്ത്രീകളെ ഒറ്റക്ക് വിമാനയാത്ര നടത്തുന്നതില്‍നിന്ന് വിലക്കുന്ന യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് വ്യോമ കമ്പനികള്‍ നിര്‍ത്തിയിരിക്കുകയാണ.്

 

Latest News