പാമ്പുകടിയേറ്റത് അറിഞ്ഞില്ല, തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊല്ലം-  കൊട്ടാരക്കരക്ക് സമീപം ഇളമാട് അര്‍ക്കന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സരോജിനിയമ്മ (72) ആണ് മരിച്ചത്. 26ന് രാവിലെ 11 ഓടെയാണ് പാമ്പുകടയേറ്റത്.
എന്നാല്‍ കട്ടുറുമ്പ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു. ഉച്ചക്ക് വീട്ടിലെത്തിയപ്പോള്‍ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ രാത്രി വീണ്ടണ്‍ും ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് മനസ്സിലായത്.
മെഡിക്കല്‍ കോളേജയില്‍ ചികിത്സ തുടര്‍ന്നെങ്കിലും തിങ്കളാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായ സരോജിനയമ്മ രാവിലെ മരിച്ചു. ഭര്‍ത്താവ്: കരുണാകരന്‍ പിള്ള. മക്കള്‍: മധുസൂദനന്‍ പിള്ള, അംബിക. മരുമക്കള്‍: സിന്ധു, ബാബുരാജന്‍ പിള്ള.

 

 

Latest News