വിവാഹ നിശ്ചയത്തിനു പിന്നാലെ യുവതി കിണറ്റില്‍ ചാടി മരിച്ചു

പയ്യന്നൂര്‍- വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം യുവതി കിണറ്റില്‍ ചാടി മരിച്ചു. മാത്തില്‍ വടശേരിമുക്കിലാണ് സംഭവം. വടശേരി മുക്കിലെ ചന്ദ്രന്റെ മകള്‍ സൂര്യ ( 23) യാണ് മരിച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ്
വീടിന് പിറകുവശത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചലിലാണ്  മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്  പെരിങ്ങോം ഫയര്‍സ്‌റ്റേഷനില്‍ നിന്നെത്തിയ സേനാ വിഭാഗമാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. കാങ്കോല്‍ ആലപ്പടമ്പിലെ ബന്ധുവായ യുവാവുമായുള്ള വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. യുവതിക്ക് ഒരു സഹോദരനുണ്ട്.

 

Latest News