ആശുപത്രിയില്‍ ലൈംഗിക പീഡനം: പുരുഷ നഴ്‌സ് അറസ്റ്റില്‍

കൊച്ചി - എറണാകുളം ചേരാനെല്ലൂരില്‍ സ്വകാര്യ ആശുപത്രിയിലെ ക്ലീനിംഗ് തൊഴിലാളിയായിരുന്ന യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കാലടി മറ്റൂര്‍ സ്വദേശി കെ.പി ടോബിയാണ് അറസ്റ്റിലായത്. ക്ലീനിംഗ് തൊഴിലാളിയായിരുന്ന യുവതിയുടെ പരാതിയിലാണ് നടപടി. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ എറണാകുളം സ്വദേശിനി മാനസികമായി തളരുകയും വിവരം ഡോക്ടറോടും ഭര്‍ത്താവിനോടും പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു. ടോബിയെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. മൂന്ന് മാസം മുമ്പ് ജോലിവിട്ട പരാതിക്കാരി മാനസിക പിരിമുറുക്കത്തിലായി. ചികിത്സ തേടിയെങ്കിലും ഉറക്കമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി. തുടര്‍ന്നാണ് ഭര്‍ത്താവിനോടും ഡോക്ടറോടും മനസ് തുറന്നത്.

 

 

Latest News