ജിദ്ദ- കുടുംബ സംഗമത്തിനിടെ മലയാളി വിദ്യാര്‍ഥിനി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡണ്ടും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ ലത്തീഫ് കളരാന്തിരിയുടെ മകള്‍ ഫിദ അബ്ദുല്‍ ലത്തീഫ് (14) ആണ് ജിദ്ദ റിഹേലിയില്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ചത്. ജിദ്ദ അല്‍ മാവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ശനിയാഴ്ച രാത്രി കൊടുവള്ളി കെഎംസിസി കുടുംബ സംഗമത്തിനിടെയാണ് അപകടം. കുട്ടികള്‍ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ലത്തീഫിന്റെ നാലു മക്കളില്‍ മൂത്ത കുട്ടിയാണ്. ഒമ്പതാം ക്ലാസ് വരെ അല്‍ നൂർ സ്‌കൂളിലായിരുന്നു. സുലൈമാനിയയിലെ ആശുപത്രില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള ശ്രമത്തിലാണ്.






