ന്യൂദൽഹി- കേരളത്തിൽ സിൽവർ ലൈൻ പാതക്ക് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന് ആശ്വാസം നൽകുന്ന വിധിയിൽ ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ്സ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർവേ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.






