കര്‍ണാടകയില്‍ മുസ്ലിം യുവതിയുടെ അറസ്റ്റ് വിവാദമായി

ന്യൂദല്‍ഹി- പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടുവെന്ന പരാതിയില്‍  കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍  യുവതിയെ അറസ്റ്റ് ചെയ്തു.
മുധോള്‍ നഗരത്തില്‍ നിന്നുള്ള 25 കാരി കുത്്മ ഷെയ്ഖ് സമീപത്തെ മദ്രസയില്‍ വിദ്യാര്‍ത്ഥിനിയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേമയം, പാക് റിപ്പബ്ലിക് ദിനം ആഘോഷിക്കാനാല്ല യുവതിയെ സ്റ്റാറ്റസെന്നും പോലീസ് നടപടി അതിക്രമമാണെന്നും വിവാദമുയര്‍ന്നു.
അല്ലാഹു എല്ലാ ജനതയെയും സമാധാനവും ഐക്യവും ഐക്യവും കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന ഉര്‍ദുവിലുള്ള വാട്‌സാപ് സ്റ്റാറ്റസ് പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23 ന് നല്‍കിയെന്നാണ് കേസ്.
അരുണ്‍ കുമാര്‍ ഭജന്‍ത്രി എന്നയാള്‍ മുധോള്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അരുണ്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താനാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു. വാട്‌സാപ്പിലിട്ട സ്റ്റാറ്റസ് പാകിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തിലുള്ള ആഘോഷമായി വ്യാഖ്യാനിക്കപ്പെടാമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വേഗം നടപടി സ്വകീരിച്ചിരുന്നില്ലെങ്കില്‍ കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിര്‍ പ്രതിഷേധങ്ങള്‍ക്കും കാരണമാകുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം,പോലീസിന്റെ ആരോപണങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും
പോലീസ് വിവേകത്തോടെ പെരുമാറണമെന്നും  അത്താണി ആസ്ഥാനമായുള്ള അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ ഭീമനഗൗഡ പരഗൊണ്ട പറഞ്ഞു.
മാര്‍ച്ച് 24 ന് കസ്റ്റഡിയിലെടുത്ത കുത്്മ അടുത്ത ദിവസം ജാമ്യം നല്‍കിയതായും പോലീസ് പറയുന്നു.

 

Latest News