Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ റെയില്‍ സമരത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധരെ ഏകോപിപ്പിക്കുന്നു- സജി ചെറിയാന്‍

തലശ്ശേരി- എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരെയും ഏകോപിപ്പിക്കാനുള്ള അവസരമാക്കി കെ- റെയില്‍ വിരുദ്ധ സമരത്തെ മാറ്റുകയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 50 വര്‍ഷം മുമ്പ് ലോകത്ത് തുടങ്ങിയ വികസന പ്രക്രിയ സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമത്തെയാണ് അക്രമസമരത്തിലൂടെ എതിര്‍ക്കുന്നത്. എല്ലാ വലതുപക്ഷ പിന്തിരിപ്പന്മാരും വികസനവിരുദ്ധ സമരത്തിനൊപ്പം ചേരുകയാണ്. സി.പി എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ 'സാംസ്‌കാരികരംഗവും വലതുപക്ഷ നയങ്ങളും ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
  രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യത്തെ നശിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം. സാംസ്‌കാരിക രംഗത്തെ വലതുപക്ഷവല്‍ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എഴുത്തുകാരെയും ജനാധിപത്യവാദികളെയും ഒറ്റപ്പെടുത്തുകയാണ്. മാധ്യമങ്ങളെ വരുതിയില്‍നിര്‍ത്താനും പലവിധ മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. മാധ്യമരംഗത്തും മൂല്യശോഷണമുണ്ട്. ഇഷട്മില്ലാത്തവരെയാണ് ചാനലുകളുടെ അന്തിച്ചര്‍ച്ചയില്‍ വിചാരണചെയ്യുന്നത്.
മതമൗലികവാദികളുടെ ഭീഷണി ചലച്ചിത്രമേഖലയിലും ശക്തമാണ്. വര്‍ഗീയവാദികള്‍ക്ക് അനുകൂലമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യദൈവങ്ങളുടെ വളര്‍ച്ചയും ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
   സി.പി എം ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയന്‍ അധ്യക്ഷനായി. നോവലിസ്റ്റ് എം മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാ, സാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, ഡോ. ഖദീജ മുംതാസ്, എം സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി ബാലന്‍ സ്വാഗതം പറഞ്ഞു.
മികച്ച സംഘാടകസമിതി ഓഫീസുകള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ നല്‍കി. ലീജ ദിനൂപിന്റെ വരനടനവും ചിത്രകാര കൂട്ടായ്മയും സംഗീതവിരുന്നുമുണ്ടായി

 

Latest News