Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഫോട്ടോ ട്വീറ്റ് ചെയ്തു, ആപ്പിള്‍ സി.ഇ.ഒക്ക് പ്രശംസ

ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, തമിഴ്നാട് വിദ്യാര്‍ഥികള്‍ പകര്‍ത്തിയ രണ്ട് ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചത് നെറ്റിസണ്‍സിനെ ആകര്‍ഷിച്ചു. ഒരു ഫോട്ടോഗ്രാഫില്‍ വിശാലമായ ആകാശരേഖയും ജലാശയത്തില്‍ അതിന്റെ അത്ഭുതകരമായ പ്രതിഫലനവും കാണിക്കുമ്പോള്‍, മറ്റൊന്ന് രണ്ട് കുട്ടികള്‍ കടല്‍ത്തീരത്ത് സമയം ആസ്വദിക്കുന്നതാണ്.

ഇന്ത്യയിലെ തമിഴ്നാട്ടില്‍ നിന്നുള്ള 40 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഐഫോണ്‍ 13 മിനിയില്‍ തങ്ങളുടെ കമ്മ്യൂണിറ്റികളുടെ സജീവത പകര്‍ത്തി. ചെന്നൈ ഫോട്ടോ ബിനാലെക്കായുള്ള ചരിത്രപ്രസിദ്ധമായ എഗ്മോര്‍ മ്യൂസിയത്തിലെ സ്റ്റുഡന്റ് ഷോകേസില്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു- കുക്ക് ട്വീറ്റ് ചെയ്തു.

നെറ്റിസണ്‍സ് ഫോട്ടോഗ്രാഫുകള്‍ ഇഷ്ടപ്പെടുകയും കുട്ടികളുടെ കഴിവുകളെ അഭിനന്ദിച്ചതിന് കുക്കിനെ അഭിനന്ദിക്കുകയും ചെയ്തു.

ചെന്നൈയിലെ എഗ്മോര്‍ മ്യൂസിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന 'എ ലാന്‍ഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രദര്‍ശനത്തില്‍ നിന്നുള്ളതാണ് ഫോട്ടോഗ്രാഫുകള്‍. ഏപ്രില്‍ 17 വരെ ചെന്നൈ വി.ആര്‍ മാളിലെ ആപ്ട്രോണിക്സ് സ്റ്റോറിലും പ്രദര്‍ശനം നടക്കും.

ഫോട്ടോഗ്രാഫി ശില്‍പശാലയില്‍ പങ്കെടുത്ത 15 കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ഥികളും ചെന്നൈ ഫോട്ടോ ബിനാലെ പ്രിസം കമ്മ്യൂണിറ്റിയിലെ 25 വിദ്യാര്‍ഥികളും എടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഫോട്ടോകളിലൂടെ സംസ്ഥാനത്തെ സംസ്‌കാരവും വാസ്തുവിദ്യയും ഭൂപ്രകൃതിയും ജനങ്ങളെയും ഒപ്പിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചിട്ടുണ്ട്.

 

Latest News