പാക് റിപ്പബ്ലിക് ദിനത്തില്‍ വാട്‌സാപ്പില്‍ പോസ്റ്റിട്ടു, യുവതി അറസ്റ്റില്‍

ബംഗളൂരു- പാകിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍  വാട്സ്ആപ്പ് സ്റ്റാറ്റസ് സന്ദേശം പോസ്റ്റ് ചെയ്തതിന് 25 കാരിയെ കര്‍ണാടകയില്‍  അറസ്റ്റ് ചെയ്തു. കര്‍ണാടകയുടെ വടക്കന്‍ ഭാഗത്തുള്ള ബാഗല്‍കോട്ട് ജില്ലയിലെ മുധോളിലാണ് സംഭവം. മാര്‍ച്ച് 23 നായിരുന്നു പാക് റിപ്പബ്ലിക് ദിനം.

'എല്ലാ രാജ്യത്തെയും സമാധാനവും ഐക്യവും ഐക്യവും കൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു കുത്മ ഷെയ്ഖ് പോസ്റ്റ് ചെയ്ത സന്ദേശമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 'നാട്ടില്‍ സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താനാണ്' അറസ്റ്റെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഒരു ദിവസത്തിന് ശേഷം ഷെയ്ഖിന് ജാമ്യം ലഭിച്ചു.
മുധോള്‍ സ്വദേശിനിയായ ഷെയ്ഖ് മദ്രസയിലെ സീനിയര്‍ വിദ്യാര്‍ഥിയാണ്. ആക്ടിവിസ്റ്റ് ആണെന്ന് പോലീസ് പറയുന്ന അരുണ്‍ കുമാര്‍ ഭജന്‍ത്രി എന്ന വ്യക്തി 'പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ പോസ്റ്റ് ചെയ്ത് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നു' എന്ന് കാണിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഭജന്‍ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അന്വേഷണം നടന്നുവരികയാണെന്നും ബാഗല്‍കോട്ട് എസ്.പി ലോകേഷ് ഭരമപ്പ ജഗലസര്‍ പറഞ്ഞു.

 

Latest News