കൊല്ലം-കടക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നേരത്തെ ചിതറ സ്വദേശികളായ നാല് പേരെ പോലീസ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേര്‍ പിടിയിലായത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പീഡനത്തിന് ഇരയായെന്നാണ് കൗണ്‍സലിംഗില്‍ വ്യക്തമായത്.
സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത് . തുടര്‍ന്ന് ചൈല്‍ ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. തിങ്കളാഴ്ച നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നാണ് പോലിസ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്ന മോബൈല്‍ ടവ്വര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൈല്‍ പോലീസ് വലയിലായത്. ഇയാള്‍ സ്വകാര്യബസ്സിലെ ജീവനക്കാരനാണ് .ബസ്സിനുള്ളില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. സുഹൈലിനെ ബസ്സില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ മോഹനന്‍, സുധീര്‍, വിഷ്ണു, നിയാസ് എന്നിവരെയാണ് നേരത്തെ പിടികൂടിയത്. ഇവരെ കുടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.