ഇന്ത്യയില്‍ 149 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 1421 കോവിഡ് കേസുകളും 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1826 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 16,187 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,30,19,453 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യ  5,21,004 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
മൊത്തം രോഗബാധയുടെ 0.04 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി നിരക്ക് 98.75 ശതമാനമായി വര്‍ധിച്ചു. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.27 ശതമാനവുമാണ്.

 

Latest News