പി.ജയരാജന് വധഭീഷണി; സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം 

കണ്ണൂര്‍- സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു. കതിരൂര്‍ മനോജ്, ധര്‍ടം രമിത്ത് വധസക്കേസുകളിലെ പ്രതികാരമായി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ജയരാജന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി  പോലീസ് സ്‌റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശമയച്ചു. 
സി.പി.എം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണു ജയരാജന്‍.
 

Latest News